Bomb Scare On Lucknow Shatabdi Express Delayed Trains In Delhi

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേസ്‌റ്റേഷനില്‍ ബോംബു വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം. ഡല്‍ഹി-കാണ്‍പൂര്‍ ട്രെയിനില്‍ ബോംബു വെച്ചിട്ടുണ്ടെന്നാണ് ഇ മെയിലില്‍ ഭീഷണി ലഭിച്ചത്. ഇതെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസും ആര്‍.പി.എഫും ബോംബു സ്‌ക്വോഡും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷില്‍ പരിശോധന നടത്തി. ഭീഷണിയെത്തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നതിന്റെ തൊട്ടു പിന്നാലെയുണ്ടായ ബോംബു ഭീഷണിയെ വളരെ ഗൗരവമായാണ് എ.ടി.എഫും സുരക്ഷാ അധികൃതരും കാണുന്നത്. പഞ്ചാബിലേക്ക് കൂടുതല്‍ ഭീകരര്‍ കടന്നിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് പത്താന്‍ കോട്ടിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക എന്‍.ഐ.എ സംഘം പഠാന്‍കോട്ടിലെത്തി.

പതിനാല് പ്ലാറ്റ്‌ഫോമുകളുള്ള ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ രാജ്യത്തെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നാണ്. അതുകൊണ്ടു തന്നെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടു കുറക്കുന്നതിനായി ദ്രുതഗതിയിലാണ് പരിശോധന പുരോഗമിക്കുന്നത്.

Top