തലശേരിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

STEELE-BOMB

കണ്ണൂര്‍: തലശേരിയില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പൊലീസ് നടത്തിയ റെയ്ഡിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. നിര്‍മ്മാണത്തിനുപയോഗിക്കുന്ന എട്ട് സ്റ്റീല്‍ കണ്ടെയ്‌നറുകളും പ്രദേശത്തു നിന്ന് പിടികൂടിയിട്ടുണ്ട്. ആള്‍താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയ്ഡില്‍ പങ്കെടുത്തു. ഉഗ്ര സ്‌ഫോടകശേഷിയുള്ളതും അടുത്തിടെ നിര്‍മ്മിച്ചതുമാണ് ബോംബുകളെന്ന് ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top