Bomb On Air India Flight In Kolkata, Claims Caller; Boarding Stopped

കൊല്‍ക്കത്ത: ഗുവാഹട്ടിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 8.20നാണ് ബോംബ് ഭീഷണി മുഴക്കിയുള്ള ഫോണ്‍ സന്ദേശം എത്തിയത്.

രജര്‍ഹട്ട് സ്വദേശിനിയായ ഒരു സ്ത്രീയാണ് എയര്‍ ഇന്ത്യ അധികൃതരെ വിളിച്ച് വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായും 9.30 ഓടെ പൊട്ടി തകരുമെന്നും അറിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കിട്ടുണ്ട്

Top