തൃണമൂല്‍ പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

bomb attack

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ
ബോംബോറ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സോഹല്‍ റാണ(19), ഖൈറുദ്ദീന്‍ ഷാ(55) എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് ബോംബോറുണ്ടായത്. സംഭവത്തിന് തൊട്ട് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഖൈറുദ്ദീന്‍ ഷായുടെ മകന്‍ മിലന്‍ ഷൈഖ് വ്യക്തമാക്കി.

Top