ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് ! ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു . .

ബെര്‍ലിന്‍: ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ജര്‍മന്‍ നഗരമായ ലുഡ്വിഗ്ഷാഫെനില്‍ നിന്ന് 18,500ല്‍ അധികം ആളുകളെ ഒഴിപ്പിക്കുകയാണ്.

500 കിലോഗ്രാം തൂക്കം വരുന്ന ബോംബാണ് പൊട്ടാത്ത നിലയില്‍ കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായാണ് നഗരത്തില്‍ നിന്നും ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത്.

ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചശേഷം ബോംബ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതിന് ആറു മണിക്കൂറോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.

യുഎസ്-ബ്രിട്ടീഷ് സൈന്യം നഗരത്തില്‍ നിക്ഷേപിച്ച ബോംബാണ് ഇതെന്നാണ് അനുമാനം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നത് അത്ഭുതമാണ്.

Top