പസഫിക് ദ്വീപില്‍ നിന്ന് കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി

സഫിക്കിലെ ചെറിയ ദ്വീപായ നൗറുവില്‍ നിന്ന് കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബോംബ് കുഴിച്ചെടുത്ത് നശിപ്പിച്ചു. ആസ്ട്രേലിയന്‍ സൈന്യത്തിലെ വിദഗ്ദ്ധരാണ് എകദേശം 227 കിലോഗ്രാം ഭാരം വരുന്ന ബോംബ് നിര്‍വീര്യമാക്കിയത്. രണ്ടാഴ്ച മുമ്പാണ് ഈ ബോംബ് കണ്ടത്തിയത്.

സംഭവത്തെ തുടര്‍ന്ന് നൗറു സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രണ്ട് കിലോമീറ്റേറോളം വരുന്ന പ്രദേശത്തെ വീടുകള്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. സ്‌കൂളുകള്‍ അടച്ചിടുകയും നൗറുവിലെ പന്ത്രണ്ടായിരത്തോളം വരുന്ന ആളുകളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആസ്ട്രേലിയന്‍ വിദഗ്ദ്ധ സംഘം ആഴത്തില്‍ കിടങ്ങ് നിര്‍മ്മിക്കുകയും കണ്ടെയ്നറുകളില്‍ മണല്‍ നിരച്ച് സ്ഫോടനത്തെ ലഘുകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ ബോംബ് അങ്ങേയറ്റം അപകടകരമാണെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഓപ്പറേഷന് മുമ്പ് ആസ്ട്രേലിയന്‍ ലെഫ്റ്റണന്റ് ജോര്‍ദന്‍ ബെല്‍ പറഞ്ഞിരുന്നു.സിഡ്നിയുടെ നാലായിരം കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നൗറ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്. 1942നും 1945 നും ഇടയില്‍ ജപ്പാന്‍ ഈ പ്രദേശം കൈവശപ്പെടുത്തിയിരുന്നു.

Top