മ്യാൻമറിന്റെ റാഖൈൻ സംസ്ഥാനത്ത് 4 ബോംബ് സ്ഫോടനങ്ങൾ ; അന്വേഷണം ആരംഭിച്ചു

Balochistan

റാഖൈൻ: മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് 4 ബോംബ് സ്ഫോടനങ്ങൾ. റാഖൈൻ തലസ്ഥാനമായ സിറ്റ്വെയിലാണ് സ്ഫോടനമുണ്ടായത്.

സിറ്റ്വെയിലെ കോടതി, ടൗൺഷിപ്പ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ സെക്രട്ടറിയുടെ ഓഫീസ് , ജില്ലാ ലാൻഡ് റെക്കോർഡ് വകുപ്പിന്റെ ഓഫീസ്, സ്ട്രാൻഡഡ് റോഡ് എന്നിവിടങ്ങളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ബോംബുകൾക്കൂടി കണ്ടെത്തിയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു.

Top