ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് ബോംബ് സ്‌ഫോടനം; രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു

bomb attack

തളിപ്പറമ്പ്: കണ്ണൂര്‍ നടുവിലില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് ബോംബ് സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.

ആര്‍എസ്എസ് ശക്തികേന്ദ്രമായ നടുവില്‍ ആട്ടുകളത്തെ ബിജെപി പ്രവര്‍ത്തകന്‍ കുതിരുമ്മല്‍ ഷിബുവിന്റെ പുരയിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഷിബുവിന്റെ മകന്‍ ഗോകുല്‍(എട്ട്), ഇളംപ്ലാവില്‍ കജില്‍കുമാര്‍(12) എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവമുണ്ടായത്. കുട്ടികളുടെ ശരീരത്തില്‍ ബോംബിന്റെ ചീളുകള്‍ തറച്ചുകയറി. പരിക്കേറ്റ കുട്ടികളെ തളിപറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

Top