വീ​ട്ടു​പ​രി​സ​ര​ത്ത് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സ് കാ​ര്യ​വാ​ഹ​ക് ഒ​ളി​വി​ല്‍

STEELE-BOMB

ആലക്കോട്: വീട്ടുപരിസരത്ത് ബോംബ് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് തളിപ്പറന്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവില്‍.

ശനിയാഴ്ച ഉച്ചയോടെയാണ് ഷിബുവിന്റെ വീട്ടുപരിസരത്ത് സ്‌ഫോടനമുണ്ടായത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ബോംബില്‍ കയറി ചവിട്ടുകയായിരുന്നു. സംഭവത്തില്‍ ഷിബുവിന്റെ മകന്‍ ഗോകുല്‍, കൂട്ടുകാരന്‍ ഗജന്‍രാജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് ആയുധശേഖരവും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന 2350 ഗ്രാം അലുമിനിയം പൗഡര്‍, 75 ഗ്രാം ഗണ്‍ പൗഡര്‍ തുടങ്ങിയവയും കണ്ടെത്തിയിരുന്നു.

Top