ലക്നൗ കോടതി വളപ്പില്‍ സ്‌ഫോടനം; മൂന്ന് അഭിഭാഷകര്‍ക്ക് പരിക്ക്

ലക്‌നൗ: ലക്നൗ കോടതി വളപ്പില്‍ സ്‌ഫോടനം. സ്ഫോടനത്തില്‍ മൂന്ന് അഭിഭാഷകര്‍ക്ക് പരിക്കേറ്റു. അഭിഭാഷകര്‍ക്ക് ഇടയിലെ ആഭ്യന്തര തര്‍ക്കം ആണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. കോടതിയില്‍ ഉണ്ടായിരുന്ന സഞ്ജീവ് ലോധി എന്ന അഭിഭാഷകനെ ലക്ഷ്യം വച്ചാണ് ബോബ് ആക്രമണം നടന്നതെന്നും ലക്‌നൗ പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ നിരവധി അഭിഭാഷകര്‍ പ്രദേശത്ത് തടിച്ചുകൂടി.

സ്‌ഫോടനം നടന്നയുടനെ പൊലീസും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top