ടെക്‌നോപാർക്കില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു ; ആളപായമില്ല

തിരുവനന്തപുരം : തിരുവനന്തപുരം ടെക്നോ പാർക്കിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. എക്സൈസിന്റെ പരിശോധനയ്ക്കിടെ ടെക്നോപാർക്കിന്‍റെ ഫേസ് 3 യിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. 80 ലിറ്റർ ചാരായം ഇവിടെ നിന്നും എക്സൈസ് പിടികൂടിയിരുന്നു.

പരിശോധനക്കിടെ കണ്ടെത്തിയ പൊതിയിലാണ് സ്‌ഫോടക വസ്തു ഉണ്ടായിരുന്നത്. പൊതി തുറക്കാൻ കഴിയാത്തതിനാൽ നിലത്തെറിഞ്ഞപ്പോഴാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ചത് നാടൻ ബോംബാണെന്നാണ് പൊലീസിന്റെ നിഗമനം . അതേസമയം ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമമാണോയെന്നും സംശയമുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Top