പാക്കിസ്ഥാനില്‍ ബോംബ് സ്‌ഫോടനം; മൂന്ന് മരണം

സെന്‍ട്രല്‍ പാകിസ്താനില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റു. ഷിയ മുസ്ലിങ്ങള്‍ കൂടിത്താമസിക്കുന്ന സ്ഥലത്ത് ആശുറയുമായി ബന്ധപ്പെട്ട് സുരക്ഷ കര്‍ശനമാക്കിയിരുന്നു.

എങ്ങനെയാണ് സ്‌ഫോടനമുണ്ടായത് എന്നതിനെപ്പറ്റി വ്യക്തതയില്ല. സ്‌ഫോടനത്തിനു ശേഷം രക്തമൊലിപ്പിച്ചുകൊണ്ട് നിലത്തുകിടക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Top