കണ്ണൂരില്‍ ബോംബേറ്, രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

bomb attack

കണ്ണൂര്‍: പാലാപറമ്പില്‍ അക്രമിസംഘത്തിന്റെ ബോംബേറില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിതിന്‍ (18), സഹപ്രവര്‍ത്തകനായ മൂരിയാട് സ്വദേശി ഷഹനാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം നേതൃത്വം ആരോപിച്ചു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Top