ജമ്മു കശ്മീരില്‍ സ്‌ഫോടനം, രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരിലെ രജൌരിയില്‍ നൌഷര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളുടേയും ഇതര സംസ്ഥാന തൊഴിലാളികളുടെ നേര്‍ക്കുള്ള ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയിരിക്കുകയാണ്. കരസേന മേധാവി എം എം നരവരെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Top