കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അഫ്ഗാനിലേക്ക് തിരിച്ചെത്തിയ വൈസ് പ്രസിഡന്റ് റാഷിദ് ദോസ്തം വിമാനം ഇറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനം.
വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. വിമാനത്താവള കവാടത്തിനു മുന്നിലുണ്ടായിരുന്ന റാഷിദ് ദോസ്‌തോമിന്റെ അനുയായികള്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്.
ദോസ്‌തോമിന്റെ വാഹനവ്യൂഹം കടന്നുപോയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം.