ബോബ് സ്‌ഫോടനം: അഫ്ഗാനിസ്ഥാനില്‍ 30 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ബോബ് സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്ക്. പടിഞ്ഞാറന്‍ കാബൂളിലാണ് സ്‌ഫോടനമുണ്ടായത്. പേര്‍ഷ്യന്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെയാണ് ആക്രമണമുണ്ടായത്.

സ്‌ഫോടന പരമ്പരയില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ആറ് പേരുടെ മരണം അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Top