ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം, പരിക്ക്

Bomb blast

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം. ആലക്കാട്ട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്‌ഫോടനമുണ്ടായത്. ധനരാജ് വധക്കേസിലെ പ്രതിയാണ് ബിജു. വീട്ടില്‍ സൂക്ഷിച്ചുവെച്ച ബോംബ് പൊട്ടിയതാകാമെന്നാണ് സംശയം. സ്‌ഫോടനത്തില്‍ ബിജുവിന് പരുക്കേറ്റിട്ടുണ്ട്.

ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റു എന്നും പൊലീസ് പറയുന്നു.

ബിജു നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. പെരിങ്ങോം എസ് ഐ യും സംഘവും കോഴിക്കോട് ആശുപത്രിയില്‍ എത്തി. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. പൊലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. സംഭവത്തില്‍ കേസ് എടുത്ത പെരിങ്ങോം പൊലീസ് അന്വേഷണം തുടരുകയാണ്.

Top