കണ്ണൂരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ അര്‍ധരാത്രി ബോംബേറ്

കണ്ണൂര്‍: കണ്ണൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ അര്‍ധരാത്രി ബോംബേറ്. തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ കെ. നബീസ ബീവിയുടെ തൃച്ചംബരത്തുള്ള വീടിനു നേരെയാണ് ബോംബേറുണ്ടായത്. ശക്തമായ സ്‌ഫോടനത്തില്‍ ജനല്‍ ഗ്ലാസുകളും വാതിലും തകര്‍ന്നു.

ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്റ്റീല്‍ ബോംബാണ് ഉപയോഗിച്ചതെന്ന് കരുതുന്നു.

 

Top