ബംഗാളിലെ ബിജെപി എംപിയുടെ വീടിന് നേരെ ബോംബേറ്

കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി എംപി അര്‍ജുന്‍ സിങിന്റെ വീടിന് മുന്‍പില്‍ ബോംബേറ്. നോര്‍ത്ത് 24 പര്‍ഗാനസിലെ വീടിന് മുന്‍പില്‍ അഞ്ജാതര്‍ മൂന്ന് തവണ ബോംബെറിഞ്ഞു. അര്‍ജുന്‍ സിങിന്റെ കുടുംബാംഗങ്ങള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു.

ബംഗാളിലെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന സംഭവമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ പറഞ്ഞു. ബംഗാളില്‍ അക്രമം അവസാനിക്കുന്നതിന്റെ ഒരു ലക്ഷണവും ഇല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Top