bomb attack – two people died

ബര്‍ഹാംപൂര്‍: ബംഗാളിലെ മുര്‍ശിദാബാദ് ജില്ലയില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജില്ലയിലെ ബിന്‍ദാര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ തുറസായ സ്ഥലത്ത് ബോംബ് ഉണ്ടാക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചവര്‍ മുപ്പതു വയസിനോടടുത്ത് പ്രായമുള്ളവരാണ്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റ ആസാദ് ഷെയ്ക്ക് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് വിമതവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പ്രാദേശികര്‍ ആരോപിക്കുന്നു.

Top