കത്തുന്ന മലബാർ ? യുവമോർച്ച സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവിന്റെ വീടിന് നേരെ ബോംബേറ്.

രാത്രി 10 മണിയോടെയായിരുന്നു കോഴിക്കോട് നരിപ്പറ്റയിലെ വീടിന് നേരെ ബോംബേറ് ഉണ്ടായത്.

ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവസമയം, പ്രകാശ് ബാബു വീട്ടില്‍ ഉണ്ടായിരുന്നില്ല. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിന് നേരെ ബോംബ് എറിഞ്ഞതെന്ന് പ്രകാശ് ബാബു പറഞ്ഞു.

Top