കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് ആക്രമണം

bomb attack

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. നടുവനാട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിഷ്ണുവിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അഞ്ജാതരുടെ ബോംബേറുണ്ടായത്.

ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ദിവസങ്ങളായി കണ്ണൂരില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

Top