സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. നെഹ്‌റു ജംക്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനു നേരെയാണു മൂന്നംഗസംഘത്തിന്റെ ആക്രമണം.

ഗേറ്റും ജനലുകളും വാളുകൊണ്ടു വെട്ടിപ്പൊളിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.

തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്.

Top