കോഴിക്കോട് തൂണേരിയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്

bomp blast

വടകര : കോഴിക്കോട് വടകര തൂണേരി ലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. ഡിവൈഎഫ്ഐ സംഘാടക സമിതി ഓഫീസിന് തീ വെച്ചതിന് പിന്നാലെയാണ് തൂണേരി പഞ്ചായത്ത് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്.

ഓഫീസിന്റെ ചുമരില്‍ പതിച്ച ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു.

Top