കൊയിലാണ്ടിയില്‍ സി പി എം- ബി ജെ പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറ്

Balochistan

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി പി എം- ബി ജെ പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറ്. സി പി എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയും, ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 20 നാടന്‍ ബോംബുകള്‍ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍.

Top