അഫ്ഗാനിസ്ഥാനില്‍ ബോംബ് ആക്രമണം ; മൂന്നു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു

Suicide attack

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബോംബ് ആക്രമണം. ആക്രമണത്തില്‍ മൂന്നു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്കു പരിക്കേറ്റു. മധ്യ അഫ്ഗാന്‍ നഗരമായ ഗസ്‌നിയിലായിരുന്നു ആക്രമണം നടന്നത്.

പരിക്കേറ്റവരില്‍ ഒരു യുഎസ് സിവിലിയന്‍ കരാറുകാരനും ഉള്‍പ്പെടുന്നു. അതേസമയം മരിച്ചതും പരിക്കേറ്റതുമായ സൈനികരുടെ പേരുവിവരങ്ങള്‍ നാറ്റോ മിഷന്‍ പുറത്തുവിട്ടിട്ടില്ല.

Top