സിപിഎം-ആർഎസ്എസ് സംഘർഷത്തിനിടെ ബോംബേറ്; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷത്തെ തുടർന്ന് ബോംബേറ്. കതിരൂർ നാമത്ത് മുക്കിലാണു ബോംബേറുണ്ടായത്. സംഭവത്തിൽ അഞ്ചു സിപിഎം പ്രവർത്തകർക്ക്‌ പരിക്കേറ്റു.

കതിരൂർ നാമത്ത് മുക്കിൽ ഗൃഹപ്രവേശം നടക്കുന്ന വീട്ടിൽ വെച്ച് സിപിഎം ആർഎസ്എസ് നേതാക്കൾ തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയും തുടർന്ന് ബോംബേറിൽ കലാശിക്കുകയുമായിരുന്നു. പരുക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top