ബിജെപി എം പി വി മുരളീധരന്‍റെ കണ്ണൂരിലെ വീടിന് നേരെയും ബോംബേറ്

v-muralidharan

കണ്ണൂര്‍: ബിജെപി എം പി വി മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെ ബോംബേറ്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്.

എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെയും സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ വീടിനു നേരെയും നേരത്തെ ബോംബേറുണ്ടായി.

ഷംസീറിന്റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല.

ബൈക്കില്‍ എത്തിയ ആളുകള്‍ പി ശശിയുടെ വീടിനു നേരെ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടില്‍ ഉണ്ടായിയുന്നില്ല.

ഇതിനിടെ കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റിരുന്നു. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്.

കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.

അതേസമയം സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രിയില്‍ പരിശോധനയും തിരച്ചിലും നടക്കും.

Top