bomb at thalassery temple gate

തലശ്ശേരി: ടെംപിള്‍ ഗേറ്റിനടുത്ത് റെയില്‍വെ പാളത്തിന് സമീപം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. പത്ത് ഐസ്‌ക്രീംബോംബും മൂന്ന് സ്റ്റീല്‍ബോംബുമാണ് ബോംബ്‌സ്‌ക്വാഡും പൊലീസും പിടിച്ചത്.

ജഗന്നാഥക്ഷേത്രത്തിന് മുന്നിലെ അരയാല്‍തറക്ക് നൂറുമീറ്റര്‍ മാറിയുള്ള കുറ്റിക്കാട്ടിനുള്ളിലെ തറക്കുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ഐസ്‌ക്രീം ബോംബ്. ഇതിന് സമീപത്തെ മരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്റ്റീല്‍ ബോംബുകള്‍.

ജഗന്നാഥക്ഷേത്ര ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തിയത്. തലശേരി പ്രൊബേഷന്‍ എസ്‌ഐ രാജേഷ്, എഎസ്‌ഐ ഹരിദാസന്‍, അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയായിരുന്നു പരിശോധന.

Top