18 ലക്ഷം രൂപയുടെ ട്രയംഫ് റോക്കറ്റ് 3r സ്വന്തമാക്കി ബോളിവുഡ് നടന്‍ വിദ്യുതി ജാംവാള്‍

ട്രയംഫിന്റെ റോക്കറ്റ് 3r എന്ന കരുത്തന്‍ ബൈക്ക് സ്വന്തമാക്കി ബോളിവുഡ് ആക്ഷന്‍ കിംഗ് ആയ വിദ്യുതി ജാംവാള്‍. 18 ലക്ഷം രൂപയാണ് ഈ ക്രൂയിസര്‍ ബൈക്കിന്റെ എക്സ്ഷോറൂം വില. താരം തന്നെയാണ് ബൈക്ക് വാങ്ങിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഈ വര്‍ഷം ജനുവരിയിലാണ് റോക്കറ്റ് 3r ഇന്ത്യയിലെത്തിയത്. ഇറക്കുമതി ചെയ്യുന്ന റോക്കറ്റിന്റെ ഇന്ത്യയില്‍ എത്തിയ ആദ്യ ബാച്ചിലെ ബൈക്കാണ് താരത്തിന് ലഭിച്ചത്. രണ്ടാമത്തെ ബാച്ച് ഈ മാസം മുതല്‍ നിരത്തുകളിലെത്തി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മാത്രമല്ല ഈ കരുത്തന്‍ ബൈക്ക് ഇന്ത്യയില്‍ നിരവധി ബുക്കിങ്ങുകള്‍ ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നേരെയുള്ള ഹാന്‍ഡില്‍ ബാര്‍, സീറ്റിന് ആനുപാതികമായുള്ള ഫുട്ട്റെസ്റ്റ്, ഡ്യുവല്‍ ബീം എല്‍ഇഡി ഹെഡ്ലാമ്പ്, ട്വിന്‍ എക്സ്ഹോസ്റ്റ് പൈപ്പ്, തുടങ്ങിയവ റോക്കറ്റിനെ മറ്റ് ക്രൂയിസര്‍ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതാണ്.

Top