ബീഫ് വിവാദം; ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി റിതേഷ് ജെനീലിയ താര ദമ്പതികള്‍

ന്യൂഡല്‍ഹി: രാജ്യം ബീഫ് വിവാദത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ തങ്ങളുടെ ഭക്ഷ്യനയം മാറ്റി ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും.

ഒരു കാലത്ത് പച്ചക്കറികള്‍ കഴിക്കാന്‍ വെറുത്തിരുന്ന താന്‍ ഇപ്പോള്‍ സസ്യാഹാരിയായി മാറിയിരിക്കുന്നു എന്നാണ് റിതേഷിന്റെ വാദം. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടേയും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വന്നത്.

പെട്ടന്നുള്ള മാറ്റം ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും നടക്കാന്‍ സാധിക്കാത്തതല്ലെന്നും ഇരുവരും സാക്ഷ്യപെടുത്തുന്നു. ശരീരത്തെ ശുദ്ധിയാക്കുന്നതിനും മറ്റും സസ്യഭുക്ക് വലിയ വില നല്‍കുന്നുണ്ട്. അതിനാല്‍ ഇത് നല്ലതാണെന്നും ഇവര്‍ പറയുന്നു.

നിരവധി താരങ്ങളാണ് മാംസാഹാരം ഉപേക്ഷിച്ച് ഇത്തരത്തില്‍ ജീവിത ശൈലി മാറിയത്. അമിതാഭ് ബച്ചന്‍, ഷാഹിദ് കപൂര്‍, കങ്കണ റണവത്ത്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ബി ടൗണിലെ പ്രമുഖ സസ്യാഹാരികള്‍. ആവശ്യത്തിലധികം മൃഗക്കൊഴുപ്പ് ഇതിനോടകം കഴിച്ചു ഇനിക്കുറേ നാള്‍ സസ്യാഹാരികളാകാമെന്നാണ് താരങ്ങളുടെ വാദം.

Top