ഐറ്റം സോംഗുകള്‍ക്കെതിരെ വിമര്‍ശനവുമായി ശബാന ആസ്മി രംഗത്ത്

shabana-aszmi

റ്റം സോംഗിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടി ശബാന ആസ്മി. സ്ത്രീകള്‍ ആണ്‍ നോട്ടങ്ങളിലേക്ക് ചുരുങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്തരം ഗാനങ്ങളെന്നാണ് ശബാന പറഞ്ഞിരിക്കുന്നത്.

കഥയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം ഗാനങ്ങള്‍ ഇക്കിളിപ്പെടുത്താന്‍ മാത്രം സൃഷ്ടിച്ചവയാണെന്നും സ്ത്രീ തന്നെ അവളെ ഒരു കച്ചവട വസ്തുവായി പ്രദര്‍ശിപ്പിക്കുകയാണെന്നും താരം കുറ്റപ്പെടുത്തി.

തന്റെ അഭിപ്രായം തുറന്നു പറയുന്നതിന് യാതൊരു മടിയുമില്ലാത്ത താരമാണ് ശബാന. മുന്‍പും ഇത്തരം അഭിപ്രായങ്ങള്‍ അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കൂടാതെ സിനിമയില്‍ സ്ത്രീകള്‍ക്ക് സമത്വം വേണമെന്ന് വാദിക്കുന്നവരിലും പ്രധാനിയാണ് ശബാന ആസ്മി

Top