വരുണ്‍ ധവാനും ബനിത സന്ധുവും ഒരുമിക്കുന്ന ‘ഒക്ടോബര്‍’ ; ഏപ്രില്‍ 13 ന് തിയേറ്ററുകളിലേയ്ക്ക്

october

രുണ്‍ ധവാനും ബനിത സന്ധുവും ഒരുമിക്കുന്ന പുതിയ ചിത്രം ഒക്ടോബര്‍ ഏപ്രില്‍ 13 ന് തിയേറ്ററുകളിലേയ്ക്ക്. റൊമാന്റിക് ചിത്രമായ ഒക്ടോബര്‍ സംവിധാനം ചെയ്യുന്നത് ഷൂജിത് സിര്‍കാരാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വരുണ്‍ ധവാന്‍ ഡല്‍ഹിയിലെ ലക്ഷ്മിഭായ് കോളേജില്‍ എത്തിയിരുന്നു. താരത്തിന് വലിയ സ്വീകരമാണ് ആരാധകര്‍ കോളേജില്‍ ഒരുക്കിയിരുന്നത്.

ISS saal April mein kya aa raha hain #OCTOBER 8 days to go thank you Delhi

A post shared by Varun Dhawan (@varundvn) on

ജൂഹി ചൗദരി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ഷൂജിത്ത് തന്നെയാണ്. ചിത്രത്തില്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.

Top