ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭാഗ്‌നാനിയും വിവാഹിതരായി. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഇപ്പോഴും എപ്പോഴും എന്റേത് എന്ന ക്യാപ്ഷനൊപ്പം വിവാഹചിത്രങ്ങള്‍ നടി പങ്കുവച്ചിട്ടുണ്ട്. പിങ്ക്- പീച്ച് നിറത്തിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു രാകുല്‍ പ്രീത്. ക്രീം ഗോള്‍ഡന്‍ സര്‍വായിരുന്നു ജാക്കിയുടെ വേഷം.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. സമാന്ത, നയന്‍താര, മൃണാല്‍ താക്കൂര്‍, ജനീലിയ, ആയുഷ്മാന്‍ ഖുറാന, മലൈക അറോറ തുടങ്ങിയ നിരവധി താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ആശംസ അറിയിച്ചത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ്, ശില്‍പ ഷെട്ടി, അര്‍ജുന്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. 2021 ഒക്ടോബറിലാണ് രാകുലും ജാക്കിയും പ്രണയത്തിലാണെന്ന് തുറന്നുപറയുന്നത്.

Top