ബോളിവുഡ് താരം തബുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. സൈബർ ആക്രമണത്തിനു വിധേയമായ ബോളിവുഡ് താരനിരയിൽ ഇഷാ ഡിയോളിനും ഫറാ ഖാനും പിന്നാലെ തബുവും ഉൾപ്പെട്ടു.
അക്കൗണ്ട് ഹാക്ക് ചെയ്തെങ്കിലും തബു ഇൻസ്റ്റഗ്രാമിലൂടെ തന്നെ വിവരം ആരാധകരെ അറിയിച്ചു. അക്കൗണ്ടിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അഭ്യർഥിച്ചു.