ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയാകുന്നു; ബാഡ്മിന്റണ്‍ പ്ലെയര്‍ മത്യാസ് ബോ ആണ് വരന്‍

ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്റണ്‍ പ്ലെയറായ മത്യാസ് ബോ ആണ് വരന്‍. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം നടക്കുക എന്നാണ് സൂചന. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നതെന്നും താര സമ്പന്നമായിരിക്കില്ല വിവാഹമെന്നുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നടിക്കും കുടുംബത്തിനും ആര്‍ഭാടമായി വിവാഹം മാറ്റുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് വിവരം. തപ്സിയും മത്യാസും 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുനിന്നു. മാര്‍ച്ച് അവസാനമായിരിക്കും വിവാഹം എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തപ്സി അടുത്തിടെ ഒരഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയും അതില്‍ സന്തോഷവതിയാണെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ബോളിവുഡിലെ ആദ്യ സിനിമ ചാഷ്‌മേ ബദ്ദൂര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് താന്‍ മത്യാസിനെ കണ്ടുമുട്ടിയതെന്ന് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം ‘വോ ലഡ്കി ഹേ കഹാന്‍ എന്ന കോമഡി ഡ്രാമ’ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്. അര്‍ഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതീക് ബബ്ബര്‍, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പികുന്നുണ്ട്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹസീന്‍ ദില്‍റൂബയുടെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.

Top