പ്രഭാസിനൊപ്പം സാഹോയിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് എത്തുന്നു

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രമാണ് സാഹോ.

പ്രഭാസിന്റെ പുതിയ ആക്ഷൻ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ചിത്രത്തിൽ സഹതാരമായി പ്രഭാസിനൊപ്പം എത്തുന്നത് ബോളിവുഡ് നടൻ ജാക്കി ഷെറോഫാണ്.

ബാഹുബലിക്കൊപ്പം നാലര വർഷം നീണ്ട യാത്രയ്ക്ക് ശേഷം, സാഹോ എന്ന പുതിയ ആക്ഷൻ ലോകത്തേക്ക് കടക്കുന്നതില്‍ ആവേശമുണ്ടെന്നാണ് പ്രഭാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് യു.വി ക്രിയേഷൻസാണ്.

ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ആക്ഷൻ ത്രില്ലർ സാഹോയുടെ ബഡ്ജറ്റ് 150 കോടിയാണ്.

തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

മുംബൈ , അബുദാബി, ദുബായ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളാണ് സാഹോയുടെ ലൊക്കേഷനുകൾ.

ശങ്കർ എഹ്സാൻ ലോയ് സംഗീതവും സാബു സിറിൽ കലാസംവിധാനവും നിർവഹിക്കുന്നു.

Top