ശ്രീദേവി രാജ്യത്തിന് എന്ത് സേവനമാണ് ചെയ്തത് ; വിമര്‍ശനമുന്നയിച്ച് രാജ് താക്ക്‌റേ

raj-thakkare

രണാനന്തരം ബോളിവുഡ് സൂപ്പര്‍ നായിക ശ്രീദേവിക്ക് രാജ്യം നല്‍കിയ ആദരത്തെ വിമര്‍ശിച്ചു കൊണ്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ സ്ഥാപകനും തലവനുമായ രാജ് താക്ക്‌റേ രംഗത്ത്. മുംബൈയില്‍ നടന്ന പാര്‍ട്ടി റാലിയില്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു താക്കറേ.

‘ശ്രീദേവി വലിയ നടി ആയിരിക്കും. പക്ഷേ ഒരു കാര്യം ഓര്‍ക്കേണ്ടതാണ്. അവര്‍ നമ്മുടെ രാജ്യത്തിന് എന്ത് സേവനമാണ് ചെയ്തത്. അവരുടെ മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞത് എന്തിനാണ്’ രാജ് താക്കറെ ചോദിച്ചു.

നീരവ് മോദി വിഷയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയായിരുന്നു ശ്രീദേവിയുടെ മരണം കൂടുതല്‍ ചര്‍ച്ചയാക്കിയതെന്നും, പദ്മശ്രീ കിട്ടിയ നടി ആയത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ന്യായീകരിക്കാം, എന്നാല്‍ അത് മഹാരാഷ്ട്ര സര്‍ക്കാരിന് പറ്റിയ അബദ്ധമാണെന്നും താക്ക്‌റേ കൂട്ടിച്ചേര്‍ത്തു.

Top