ശ്രീദേവിയ്ക്ക് യാത്രാമൊഴി ; വിലാപയാത്രയില്‍ പങ്കെടുത്തത് ആയിരങ്ങള്‍

sreedevi.

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. വൈകീട്ട് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം അനുശോചന സമ്മേളനവും ഉണ്ടാകും.

sreedevi death

sreedevi death

പ്രിയ താരത്തിന് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ നിന്ന് നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് എത്തിയത്. നിരവധി ആരാധകരും പൊതുദര്‍ശനത്തിന് വെച്ച സെലിബ്രേഷന്‍സ് ക്ലബ്ബിലേക്ക് ഒഴുകിയെത്തിയിരുന്നു.

sr

sr

ശ്രീദേവിയുടെ മരണം സംബന്ധിച്ച എല്ലാ അന്വേഷണവും അവസാനിപ്പിക്കുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്നലെ ഉച്ചയോടെ ആയിരുന്നു ശ്രീദേവിയുടെ മൃതദേഹം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്.
ഭര്‍ത്താവ് ബോണി കപൂര്‍, അനുജന്‍ സഞ്ജയ് കപൂര്‍, ബോണി കപൂറിന്റെ ആദ്യവിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ശ്രീദേവിയുടെ കുടുംബാംഗങ്ങള്‍, അനില്‍ അംബാനി, നടന്‍ അനില്‍ കപൂര്‍ തുടങ്ങിയവര്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

Top