ക്യാന്‍സറിനെതിരെ പൊരുതുക തന്നെ ചെയ്യും; അനുഗ്രഹിച്ച ആരാധകരോട് നന്ദി പറഞ്ഞ് സൊനാലി

sonali

ബോളിവുഡ് താരം സൊനാലി ബെന്ദ്രെയ്ക്ക് ക്യാന്‍സര്‍ ആണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു. താരം തന്നെയാണ് തന്റെ അസുഖ വിവരത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. ക്യാന്‍സറിനെതിരെ പൊരുതാനുള്ള ശക്തി നല്‍കും വിധം ആരാധകര്‍ അയച്ച സ്‌നേഹവും അനുഗ്രഹവും നിറഞ്ഞ മെസേജുകള്‍ക്ക് നന്ദി പറയുകയാണ് താരം ഇപ്പോള്‍.

‘ഹം സാത് സാത് ഹൈന്‍’, സര്‍ഫറോഷ്, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സൊനാലി ബെന്ദ്രെ ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ രോഗം തിരിച്ചറിഞ്ഞത്.

തന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ടെന്നും താന്‍ വളരെ അനുഗ്രഹീതയും അവരോടോരോരുത്തരോടും കടപ്പെട്ടിരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഓരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും സൊനാലി കഴിഞ്ഞ ദിവസം ആരാധകരോട് പറഞ്ഞിരുന്നു.

Top