റിക്ഷയുമായി താരങ്ങള്‍ നിരത്തിലിറങ്ങി ; സമൂഹമാധ്യങ്ങളില്‍ വൈറലായി ചിത്രം

viral photos

സൂപ്പര്‍ സ്റ്റാറുകള്‍ സൈക്കിള്‍ റിക്ഷയുമായി നടുറോഡിലിറങ്ങിയാല്‍ ആരാധകര്‍ക്ക് അതൊരു അത്ഭുതക്കാഴ്ചയായിരിക്കുമെന്നതില്‍ സംശയമില്ല. അത്തരത്തിലൊരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ബോളിവുഡ് താരരാജാവ് ഷാരൂഖാനും, താരസുന്ദരികളായ കത്രീന കൈഫും, അനുഷ്‌ക ശര്‍മ്മയുമാണ് സൈക്കിള്‍ റിക്ഷയില്‍ കറങ്ങാനിരങ്ങിയത്.
sharukh and stars

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി എത്തിയത്. സീറോയില്‍ കുള്ളനായാണ് താരമെത്തുന്നത്. വൈറ്റ് ഷര്‍ട്ടും ബ്ലൂ ജീന്‍സുമിട്ടുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Top