താര കുടുബത്തില്‍ നിന്നും എത്തിയിട്ടും സിനിമയില്‍ നിലനില്‍ക്കുക ബുദ്ധിമുട്ടാണെന്ന് ശ്രദ്ധ

ബോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് താര കുടുംബത്തില്‍ നിന്നും എത്തിയ ശ്രദ്ധാ കപൂര്‍. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ഒരു മടിയുമില്ലാത്ത താരമാണ് ശ്രദ്ധ.

താര കുടുബത്തില്‍ നിന്നും എത്തിയിട്ടും ചലച്ചിത്ര രംഗത്ത് നില നില്‍ക്കുക എന്നത് ഭയങ്കരമായ ബുദ്ധിമുട്ടാണെന്നാണ് താരം പറയുന്നത്. ഇവിടെ നമുക്കു വേണ്ടി നാം തന്നെ പോരാടമെന്നും ശ്രദ്ധ പറഞ്ഞു.

ബോളിവുഡ് താരം ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

Top