അവധികാല ആഘോഷത്തില്‍ കിംങ് ഖാന്റെ കുടുംബം; മക്കളുടെ ഫോട്ടോ പങ്കു വെച്ച് ഗൗരി

sharukh

ബോളിവുഡ് കിംങ് ഷാരൂഖ് ഖാന്റെയും കുടുംബത്തിന്റെയും വാര്‍ത്തകള്‍ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. കുടുംബത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കു വെയ്ക്കാനും ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മറക്കാറില്ല.

ഗൗരി ഖാന്‍ പുതിയതായി ട്വിറ്ററിലൂടെ പങ്കു വെച്ചിരിക്കുന്നത് മക്കളായ ആര്യന്റെയും സുഹാനയുടേയും അബ്രാമിന്റേയും ചിത്രങ്ങളാണ്. ഇറ്റലിയില്‍ ഇപ്പോള്‍ അവധിക്കാല ആഘോഷത്തിലാണ് താര കുടുംബം. ട്വിറ്ററിലൂടെ ഗൗരി പങ്കു വെച്ച ചിത്രം പുരാതന നഗരമായ പോംപെയില്‍ നിന്നും ഉള്ളതാണ്.

Top