റേസ് 3 യുടെ ചിത്രീകരണത്തിനിടെ ജാക്വലിന്‍ ഫെര്‍ണാണ്ടസിന് പരുക്ക്

jaquiline

ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിന് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഗുരുതര പരുക്ക്. സല്‍മാന്‍ ഖാന്‍ നായകനായ റേസ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അബുദാബിയില്‍ വെച്ചാണ് താരത്തിന് പരുക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബോളിവുഡില്‍ നിന്നും റേസ് സീരിയസില്‍ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു. അതിന് ശേഷമാണ് മൂന്നാമതൊരു ഭാഗം കൂടി ഈ വര്‍ഷം ജൂണില്‍ റിലീസിന് വേണ്ടി ഒരുങ്ങുന്നതിനിടെയിലാണ് താരത്തിന് പരുക്കേറ്റത്.

Top