ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സല്‍മാന്‍ ഖാന്റെ ‘റേസ് 3’ ടീം ബാങ്കോക്കില്‍

salman-race-3

മുംബൈയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം സല്‍മാന്‍ ഖാന്‍, ബോബി ഡിയോള്‍, ഡെയ്‌സി ഷാ എന്നിവരടങ്ങിയ റേസ് 3 ടീം ബാങ്കോക്കിലേക്ക്. ബാങ്കോക്ക് നഗരത്തില്‍ ചിത്രത്തിലെ അടുത്ത ഗാനത്തിനായുള്ള ഷൂട്ടിംഗ് തിരക്കുകളിലാണ് താരങ്ങള്‍. ബാങ്കോക്കില്‍ നിന്നും താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സണ്ണി ഡിയോള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്ക് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

റെമോ ഡി സൗസയും സല്‍മാനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ മുതല്‍ സംവിധായകന്‍ ആരാധകര്‍ക്കായി പങ്ക് വെച്ചിരുന്നു. ചിത്രത്തില്‍ ഒരു ഡാന്‍സ് പെര്‍ഫോമന്‍സുമായി ജാക്വലിനും എത്തുമെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ പ്രഖ്യാപനവും അതിന്റെ അഭിനേതാക്കളും മുതല്‍, ഈ ചിത്രത്തെക്കുറിച്ച് ഒരുപാട് ആരാധകരെ സൃഷ്ടിച്ചു.

Top