ദാദാസാഹെബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം ബോളിവുഡിന്റെ റണ്‍വീര്‍ സിംഗിന്

ranveer

ബോളിവുഡിന്റെ പ്രിയ താരം റണ്‍വീര്‍ സിംഗിന് അംഗീകാരം. 2018 ലെ മികച്ച നടനുള്ള ദാദാസാഹെബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരത്തിനാണ് താരം അര്‍ഹനായത്. പത്മാവദിലെ മികച്ച പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം.

ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹിബ് ഫാല്‍ക്കേയുടെ സ്മരണാര്‍ത്ഥം സിനിമയിലെ പ്രതിഭകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് പുരസ്‌കാരം. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവദില് അലാവുദ്ദീന് ഖില്‍ജിയെ ഉജ്വലമായി അവതരിപ്പിച്ചതിനാണ് രണ്‍വീര്‍ സിംഗിനെ തേടി ദാദാ സാഹെബ് ഫാല്‌ക്കെ പുരസ്‌കാരം എത്തുക.

പത്മമാവദിലെ അവിസ്മരണീയ പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരത്തിന് രണ്‍വീറിനെ തിരഞ്ഞെടുത്തതെന്ന് ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു. പത്മാവദ് എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്‍വീര്‍ നേടുന്ന മികച്ച നടനുള്ള മൂന്നാമത്തെ പുരസ്‌കാരമാണിത്. മുന്നൂറ് കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് ചിത്രം നേടിയത്.

Top