വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഉടന്‍ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്ന് ദീപിക

deepika-padukkone

ടുത്തിടെ വിവാഹം കഴിഞ്ഞ ബോളിവുഡിന്റെ പ്രിയതാരം രണ്‍വീര്‍ സിങ്ങും താരസുന്ദരി ദീപിക പദുക്കോണും എന്നും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഈ താരദമ്പതികളുടെ ഓരോ ദിവസത്തെയും വാര്‍ത്ത അറിയുവാന്‍ ആകാഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വിവാഹശേഷം അമ്മയാകുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് ദീപിക. വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഉടനെ തന്നെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്നാണ് ദീപിക പറയുന്നത്. രണ്‍വീര്‍ സിങ്ങുമായുള്ള വിവാഹ ശേഷം താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ ബോളിവുഡില്‍ ചര്‍ച്ചകള്‍ പരന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് താരം മനസ് തുറന്നത്.

Top