ക്രിസ്തീയ ആചാരപ്രകാരം പ്രിയങ്ക-നിക്ക് വിവാഹം നടന്നു; ഇന്ന് പഞ്ചാബി ശൈലിയിലും

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം നടന്നു.

ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജൊനാസായിരുന്നു വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. ഇന്ന് പഞ്ചാബി ശൈലിയിലും വിവാഹ ചടങ്ങ് നടക്കുന്നതാണ്.

അടുത്ത ബന്ധുക്കളെ കൂടാതെ അംബാനി കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു പാലസിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ആഗസ്റ്റ് 18നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

Top