ബോളിവുഡില്‍ ചര്‍ച്ചയായി പ്രിയങ്ക ചോപ്രയുടെ വിവാഹം; അടുത്ത മാസം ഉറപ്പിക്കുമെന്ന് !

പ്രിയങ്ക ചോപ്രയുടെ വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡിന്റെ പ്രധാന ചര്‍ച്ചാ വിഷയം. പ്രിയങ്കയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ പുതിയതായി എത്തുന്ന വാര്‍ത്ത പ്രിയങ്കയുടെ ആരാധകര്‍ക്ക് ഏറെ സനന്തോഷം നല്‍കുന്നതായിരിക്കും. താരത്തിന്റെ വിവാഹം അടുത്ത മാസം ഉറപ്പിക്കുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

പ്രിയങ്കയും നികും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്ത എത്തുന്നത്. ന്യൂജഴ്‌സിയില്‍ നടന്ന നികിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു. നികിന്റെ സഹോദരന്‍ കെവിന്‍, കെവിന്റെ ഭാര്യ, മകള്‍ എന്നിവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്താറുണ്ട്.

Top