പ്രശസ്ത സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയാം അന്തരിച്ചു

മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ മുഹമ്മദ് സുഹൂര്‍ ഖയാം (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ‘കഭി കഭി മേരെ ദില്‍മേ’ അടക്കമുള്ള നിരവധി ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായിരുന്നു അദ്ദേഹം.

കഭി കഭി, ഉമ്രാവോ ജാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഖയ്യാം ശ്രദ്ധ നേടിയത്. അമിതാഭ് ബച്ചനൊപ്പം രാഖിയും ഒന്നിച്ചഭിനയിച്ച കഭീ കഭീ എന്ന ചിത്രത്തിലെ ഖയാം ഈണമിട്ട കഭീ കഭീ മേരേ ദില്‍ മേം എന്ന ഗാനം ഇന്നും സംംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗാനമാണ്.

രേഖ, നസറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ അഭിനയിച്ച ഉമ്രാവോ ജാനിലെ സംഗീതത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു. രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Top